Description
വസന്തത്തിലെന്നപോലെ, വിരിഞ്ഞ് സൗന്ദര്യം പ്രകാശിപ്പിക്കുന്ന കുറുങ്കവിതകളുടെ സമാഹാരമാണ് ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’.
വസന്തം പുതിയ തുടക്കത്തിൻ്റെയും പൂവിടലിൻ്റെയും പ്രതീകമാണ്. ശിശിരം ഇലപൊഴിയലിൻ്റെയും ഏകാന്തതയുടെയും പ്രതീകവും. ജീവിതത്തിലെ സന്തോഷവും സങ്കടവും ഒരേ ചില്ലയിലൂടെ, ഒരേ വ്യക്തിയിലൂടെ കടന്നുപോകുന്ന അർത്ഥതലങ്ങൾ ഈ സമാഹാരത്തിലെ കവിതകളിൽ ഉടനീളമുണ്ട്.
പൂത്തുലയുന്ന വസന്തവും ഇലപൊഴിയുന്ന ശിശിരവും ഒരു ചില്ലയോട് പങ്കുവെക്കുന്ന ഈ സ്വകാര്യ ഭാഷണങ്ങൾ കേവലം കവിതകളല്ല; അത് കാലം നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ കൊത്തിവെക്കുന്ന അടയാളപ്പെടുത്തലുകളാണ്. ഒരു മരച്ചില്ല അനുഭവി ക്കുന്ന ഏകാന്തതയും ആഘോഷവും ഉള്ളടക്കത്തിലെ വരികളിൽ ആവോളമുണ്ട്. വായനയിലൂടെ ഈ മർമ്മരങ്ങൾ നിങ്ങളുടെ ഹൃദയത്തിലേക്കും പടരട്ടെ –
അവതാരികയിൽ കൈതപ്രം എഴുതുന്നു.


Reviews
There are no reviews yet.